You are Here : Home / News Plus

പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി റിപ്പോര്‍ട്ട് തേടി

Text Size  

Story Dated: Thursday, April 17, 2014 09:49 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഡിസിസികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏതെങ്കിലും പ്രദേശിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ എതിരായി പ്രവര്‍ത്തിച്ചെങ്കില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിസിസികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 22-ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. 22-ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അപാകതകളോ വീഴ്ചകളോ ഉണ്ടായിട്ടുണ്‌ടെങ്കില്‍ അറിയിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. നേതാക്കളോ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളോ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിക്കെതിരേ ഉണ്ടായിട്ടുണ്‌ടോയെന്നും കെപിസിസി ആരാഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More