You are Here : Home / News Plus

പരാതി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്ന് സുധീരന്‍

Text Size  

Story Dated: Friday, April 11, 2014 11:54 hrs UTC

പത്തനംതിട്ടയിലെ പ്രചരണത്തില്‍ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പിസി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ അപ്പോള്‍തന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറ‌ഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഫലത്തെ ബാധിക്കുമെന്ന് ജോര്‍ജ് പറയുന്നുണ്ടെങ്കില്‍ ഫലം വരുന്നതുവരെ കാത്തിരിക്കാം. അതിനുശേഷം ആരോപണങ്ങള്‍ പരിശോധിക്കാം. പത്തനംതിട്ട പൂര്‍ണമായും യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More