You are Here : Home / News Plus

കേരളത്തില്‍ 1977 ആവര്‍ത്തിക്കും - വി.എം സുധീരന്‍

Text Size  

Story Dated: Thursday, April 10, 2014 07:43 hrs UTC

സംസ്ഥാനത്ത് 1977ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതാണ് ഉയരുന്ന പോളിങ് ശതമാനം കാണിക്കുന്നത്. കേന്ദ്രത്തിലെ യു.പി.എ
സര്‍ക്കാറിന്‍റെ  ഭരണ നേട്ടങ്ങളുടെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.