You are Here : Home / News Plus

വോട്ട് ചെയ്താല്‍ കത്തുന്നത് രണ്ട് ലൈറ്റ്

Text Size  

Story Dated: Thursday, April 10, 2014 05:41 hrs UTC

വോട്ട് ചെയ്യുമ്പോള്‍ രണ്ട് സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് കത്തിയത് പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 32ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറോളം പോളിംഗ് വൈകിക്കാന്‍ ഇടയാക്കി. 17 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രശ്നം ചിലര്‍ ശ്രദ്ധയില്‍പ്പെട്ടുത്തിയത്. ഇതോടെ ബൂത്തിലെ വോട്ടര്‍ കൂടിയായ എല്‍.ഡി.എഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്‍റെ  തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അര മണിക്കൂറിലധികം പോളിംഗ് നിര്‍ത്തിവെച്ച് വോട്ടിംഗ് യന്ത്രം മാറ്റിയ ശേഷമാണ് പുന:രാരംഭിച്ചത്. അതിനകം പോള്‍ ചെയ്ത വോട്ടിന്‍െറ അവസ്ഥ എന്താകുമെന്ന ആശങ്ക ബാക്കിയാണ്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 13 ഇടത്ത് വോട്ടിംഗ് യന്ത്രത്തിന്‍െറ തകരാര്‍ മൂലം രാവിലെ പോളിങ് തുടങ്ങാന്‍ വൈകുകയോ ഇടക്കുവെച്ച് തടസപ്പെടുകയോ ചെയ്തു. ഒല്ലൂര്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 98ാം നമ്പര്‍ ബൂത്തില്‍ 80 വോട്ടുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ യന്ത്രം തകരാറിലായി. ഇതുവരെ മറ്റ് അനിഷ്ട സംഭങ്ങളൊന്നും എവിടെയും ഉണ്ടായിട്ടില്ല. ആദ്യത്തെ മൂന്ന് മണിക്കൂറില്‍ 21.7 ശതമാനമാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ്. 2009ലെ തെരഞ്ഞെടുപ്പില്‍ ഇത് 15 ശതമാനമായിരുന്നു. എല്ലായിടത്തും പോളിങ് തുടങ്ങുമ്പോള്‍ത്തന്നെ വോട്ടര്‍മാരുടെ നിര പ്രത്യക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More