You are Here : Home / News Plus

പാകിസ്താനില്‍ സ്‌ഫോടനം: 20 പേര്‍ മരിച്ചു

Text Size  

Story Dated: Wednesday, April 09, 2014 08:21 hrs UTC

പാകിസ്താനിലെ തിരക്കേറിയ ചന്തയില്‍ ബുധനാഴ്ച രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇസ്‌ലാമാബാദ് -റാവല്‍പിണ്ടി നഗരങ്ങളുടെ അതിര്‍ത്തിയിലുള്ള പഴച്ചന്തയിലാണ് സ്‌ഫോടനം നടന്നത്. പഴക്കൂടയിലാണ് സ്‌ഫോടകവസ്തു വച്ചിരുന്നത്. പരിക്കേറ്റവരെ സമീപത്തെ പി ഐ എം എസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന തീവ്രവാദി ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി പാക് സര്‍ക്കാരും തീവ്രവാദി സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സ്‌ഫോടനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More