You are Here : Home / News Plus

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി

Text Size  

Story Dated: Tuesday, April 08, 2014 09:50 hrs UTC

ന്യൂയോര്‍ക്ക്:പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി. അതിസുരക്ഷയുള്ള വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഇത്തരം രേഖകള്‍ രഹസ്യസ്വഭാവത്തിലുള്ളവയാണെന്ന ഇന്ത്യന്‍ ഭരണകൂടം ഔദ്യോഗികമായി അറിയച്ചതായി സോണിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ രവി ബാത്ര കോടതിയെ അറിയിച്ചു.1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ സോണിയക്കും പങ്കുണ്ടെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.കേസ് പരിഗണിച്ച സമയത്ത് സോണിയ അമേരിക്കയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് രേഖകള്‍ ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.