You are Here : Home / News Plus

വിവാഹം പരീക്ഷ ഹാളില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, April 06, 2014 11:46 hrs UTC

പത്തനംതിട്ട: മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ പി.എസ്.സി. നടത്തിയ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ പരീക്ഷ മലയാലപ്പുഴ ഐശ്വര്യയില്‍ സൗമ്യ എഴുതിയത് വിവാഹവേഷത്തില്‍ . വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയും വരനും നേരേ പോന്നത് പരീക്ഷാ ഹാളിലേക്കാണ് പോയത്.വരന്‍ കൈപ്പട്ടൂര്‍ പാലനില്‍ക്കുന്നതില്‍ പ്രിന്‍സിനോടൊപ്പം പരീക്ഷയ്ക്ക് ഹാളില്‍ കയറേണ്ട സമയമായ ഒന്നരയ്ക്കു മുന്‍പുതന്നെ പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളിലെത്തി. മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ഫോട്ടോയെടുപ്പിനുശേഷം ഇവര്‍ക്കായി ആദ്യപന്തിയില്‍തന്നെ സദ്യ ഒരുക്കിയിരുന്നു. ശനിയാഴ്ച. 2 മുതല്‍ 3.15 വരെയായിരുന്നു പരീക്ഷ. വരനും വധുവും വരന്റെ വീട്ടില്‍ കയറേണ്ട സമയമായ വൈകീട്ട് അഞ്ചിനുമുന്‍പ് തന്നെ വീട്ടിലെത്തുകയു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More