You are Here : Home / News Plus

ബസ്സ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

Text Size  

Story Dated: Friday, April 04, 2014 06:56 hrs UTC

ഹരിപ്പാട്  ഹൈടെക്ക് ബസ്സ് കാറിലിടിച്ച് ഭാര്യയും ഭര്‍ത്താവും മരുമകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരും കാര്‍ ഡ്രൈവറും മരിച്ചു. മരിച്ച യുവതിയുടെ മടിയിലിരുന്ന മൂന്ന് വയസ്സുള്ള കുഞ്ഞ് പുറത്തേക്കു തെറിച്ചുവീണെങ്കിലും രക്ഷപ്പെട്ടു. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് തെക്ക് പോലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് അപകടം.
കരുനാഗപ്പള്ളി കഌപ്പന വരവിള സി.പി.ബംഗഌവില്‍ മുഹമ്മദ്കുഞ്ഞ് (75), ഭാര്യ നബീസാകുഞ്ഞ് (60), മരുമകള്‍ ഫെമിന (30), മുഹമ്മദ്കുഞ്ഞിന്റെ സഹോദരി വരവിള ഹിദായത്ത് മന്‍സിലില്‍ മറിയുമ്മ (70), കാര്‍ ഡ്രൈവറും അയല്‍വാസിയുമായ വരവിള പടയണത്ത് കോയക്കുട്ടിയുടെ മകന്‍ അബ്ദുള്‍ ലത്തീഫ് (45) എന്നിവരാണ് മരിച്ചത്. ഫെമിനയുടെ മകള്‍ നൈജ (മൂന്ന്)യ്ക്ക് തലയ്ക്കാണ് പരിക്ക്. കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More