You are Here : Home / News Plus

സരിതയുടെ ഭീഷണി തന്നോട് വേണ്ടെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Wednesday, April 02, 2014 07:12 hrs UTC

 സരിതാ നായരുടെ ബ്ലാക്ക്‌മെയിലിങ് തന്ത്രം തന്നോടു വേണ്ടെന്നും തന്റെ വായടയ്ക്കാനുള്ള കരുത്ത് അവര്‍ക്കില്ലെന്നും വെളളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ സരിത ഇതു പറയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും-മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു . സരിത രണ്ടുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട് , അവരെപ്പറ്റിയും നാട്ടുകാര്‍ക്ക് നല്ലതുപോലെ അറിയാം. തിരഞ്ഞെടുപ്പുകാലത്ത് ഇതു പോലെ പറയുന്നതിനു പിന്നില്‍ എന്താണെന്ന് ഊഹിക്കാവുന്നതേയുളളൂ. തട്ടിപ്പും വെട്ടിപ്പും കൊലപാതകവുമടക്കമുളള കാര്യങ്ങള്‍ ചെയ്തുവരുന്നവര്‍ തന്നെ ഭീഷണിപ്പെടുേത്തണ്ട. പറയാനുള്ളത് തുറന്നുപറയട്ടെ. തുഷാര്‍ വെള്ളാപ്പള്ളിയെപ്പറ്റി സരിത പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെപ്പറ്റി അവന്‍തന്നെ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More