You are Here : Home / News Plus

സി.ബി.ഐ അന്വേഷണത്തിലൂടെ തന്‍െറ നിരപരാധിത്വം തെളിയിക്കാനാവുമെന്ന് സലിം രാജ്

Text Size  

Story Dated: Friday, March 28, 2014 08:31 hrs UTC

ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയ ഹൈകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനുമായ സലിം രാജ്. സി.ബി.ഐ അന്വേഷണത്തിലൂടെ തന്‍െറ നിരപരാധിത്വം തെളിയിക്കാനാവും. ഭൂമി തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിന്‍െറ വിസ്താരവേളയില്‍ ഒരിക്കലും താന്‍ പ്രതിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും  സലിം രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായത് കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തന്‍െറ ടെലിഫോണ്‍ വിളികള്‍ പരിശോധിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജോലിയുടെ ഭാഗമായി ഒരിക്കല്‍ പോലും അച്ചടക്ക നടപടി നേരിട്ടയാളല്ല താന്‍. കേസില്‍ നിന്ന് മോചിതനായ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും സലിം രാജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More