You are Here : Home / News Plus

തോട്ടിപ്പണി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, March 28, 2014 04:14 hrs UTC

രാജ്യത്ത് ഇനിയും തോട്ടിപ്പണി തുടരുന്നത് അയിത്തവും അതിന്‍െറ വകഭേദങ്ങളും നിരോധിച്ച ഭരണഘടനയുടെ 17ാം അനുച്ഛേദത്തിന്‍െറ ലംഘനമാണെന്ന് സുപ്രീംകോടതി. സെപ്റ്റിങ്ക് ടാങ്കുകളിലും മാന്‍ഹോളുകളിലുമിറങ്ങി കക്കൂസ് മാലിന്യങ്ങള്‍ നീക്കുന്നതിനിടെ മരിച്ച മുഴുവനാളുകള്‍ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. സഫായി കര്‍മാചാരി ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. അടിയന്തര ഘട്ടങ്ങളിലും സീവേജുകളിലും മാന്‍ഹോളുകളിലും കുടുങ്ങി മരിക്കാനിടയായാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി നിയമനടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. തോട്ടിപ്പണി നിരോധം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാഴികളെ തോട്ടിപ്പണിക്ക് നിയോഗിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളില്‍ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ സമയബന്ധിത നടപടി സ്വീകരിക്കണം. തോട്ടിപ്പണി ഉപേക്ഷിക്കുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും വിധിയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More