You are Here : Home / News Plus

കെജ്‌രിവാളിന്‍റെ കാറിനു നേരെ ചീമുട്ടയേറ്‌

Text Size  

Story Dated: Tuesday, March 25, 2014 08:17 hrs UTC

തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വാരണാസിയിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ  കാറിനു നേരെ ചീമുട്ടയേറ്. കാലത്ത് വാരണാസിയിലെത്തി ക്ഷേത്രദര്‍ശനത്തിനുശേഷം റോഡ് ഷോ നടത്തുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ചീമുട്ടയേറുണ്ടായത്. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ വാരണാസി സീറ്റില്‍ മത്സരിക്കുന്ന കാര്യം കെജ്‌രിവാള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് മൂന്ന് മണിക്ക് ബെനിയാബാഗ് മൈതാനത്ത് നടക്കുന്ന പാര്‍ട്ടി റാലിയില്‍ വച്ച് കെജ്‌രിവാള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.