You are Here : Home / News Plus

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു സ്‌ഥിരീകരണം

Text Size  

Story Dated: Monday, March 24, 2014 10:52 hrs UTC

ബെയ്‌ജിംഗ്‌: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌. അഞ്ച്‌ ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി രണ്ടാഴ്‌ച മുമ്പു കാണാതായ വിമാനം തകര്‍ന്നതായും യാത്രക്കാരെല്ലാം മരിച്ചതായും മലേഷ്യന്‍ എയര്‍ലൈന്‍സും സ്‌ഥിരീകരിച്ചു.വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്കു വിമാനക്കമ്പനി അധികൃതര്‍ സന്ദേശം അയച്ചു.ക്വലാലംപുരില്‍നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌ 370 ഫ്‌ളൈറ്റാണ്‌ അപ്രത്യക്ഷമായത്‌. വിമാനം തകര്‍ന്നതു സംബന്ധിച്ചുള്ള സൂചന ചൈനയ്‌ക്കാണ്‌ ആദ്യം ലഭിച്ചത്‌. മലേഷ്യന്‍ വിമാനത്തിന്റെതെന്നു സംശയിക്കുന്ന വസ്‌തുക്കള്‍ ചൈനീസ്‌ നിരീക്ഷണവിമാനം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി.വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്‌ട്രേലിയ, ചൈന, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ പടക്കപ്പലിനു വിമാന അവശിഷ്‌ടങ്ങള്‍ ലഭിച്ചതും അപകടം സ്‌ഥിരീകരിക്കാന്‍ കാരണമായി.വിമാനത്തില്‍ അഞ്ച്‌ ഇന്ത്യക്കാരാണ്‌ ഉണ്ടായിരുന്നത്‌. ചേത്‌ന കൊലേകര്‍(55), സ്വനന്ദ്‌ കൊലേകര്‍(23), വിനോദ്‌ കൊലേകര്‍(59), ചന്ദ്രിക ശര്‍മ(51), ക്രാന്തി ഷിര്‍സത(44) എന്നിവരാണ്‌ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാര്‍. 153 പേര്‍ ചൈനീസ്‌ പൗരന്മാരാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More