You are Here : Home / News Plus

പഴയ നോട്ടുകള്‍ ഈ വര്‍ഷത്തോടെ മാറ്റണം

Text Size  

Story Dated: Monday, March 17, 2014 10:24 hrs UTC

2005-നുമുമ്പുള്ള കറന്‍സിനോട്ടുകള്‍ 2015 ജനുവരി ഒന്നുവരെ ഏതു ബാങ്കിലും മാറാമെന്ന് റിസര്‍വ് ബാങ്ക്. 2005-നുമുമ്പുള്ള നോട്ടുകള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം മാറ്റണം എന്നായിരുന്നു ആര്‍ബിഐ നേരത്തേ നിര്‍ദേശിച്ചിരുന്നത്.ബാങ്ക് ഉപഭോക്താവല്ലെങ്കില്‍ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇത്തരത്തില്‍ മാറാം.

മാറാവുന്ന നോട്ടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.  2005-നുമുമ്പുള്ള സീരീസിലെ നോട്ടുകള്‍ എടിഎമ്മുകളിലൂടെയും അല്ലാതെയും നല്‍കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.