You are Here : Home / News Plus

സംശയം പൈലറ്റിലേക്ക്

Text Size  

Story Dated: Sunday, March 16, 2014 03:25 hrs UTC

ക്വാലലംപൂര്‍ . ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ യാത്രാ വിമാനം വിമാനത്തിന്റെ പൈലറ്റ് സഹാരി അഹമ്മദ് ഷാ റാഞ്ചിക്കൊണ്ടു പോയതാണെന്ന സംശയിക്കുന്നു.വിമാനത്തിന്റെ പൈലറ്റ് സഹാരി അഹമ്മദ് ഷായുടെ (53) വസതിയില്‍ പൊലീസ് തിരച്ചില്‍ നടത്തി.227 യാത്രക്കാരെയും 12 ജീവനക്കാരെയും അന്വേഷണ പരിധിയില്‍ കൊണ്ടു വന്നു.പൈലറ്റോ സഹ പൈലറ്റോ അതല്ലെങ്കില്‍ വൈദഗ്ധ്യമുള്ള മറ്റാരോ വാര്‍ത്താവിനിമയ സംവിധാനം ബോധപൂര്‍വം ഓഫാക്കിയതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കി. വിയറ്റ്നാം അതിര്‍ത്തിക്കടുത്തത്തിയപ്പോഴേക്കും വിമാനത്തിന്റെ ട്രാന്‍സ്പോണ്ടറുകളും മറ്റും ഓഫ് ചെയ്തുകഴിഞ്ഞിരുന്നു.തട്ടിക്കൊണ്ടുപോയ വിമാനത്തിലെ 154 പേര്‍ ചൈനക്കാരാണു.വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ട വിമാനം തുടര്‍ന്നു 45,000 അടിക്കു മുകളിലേക്ക് ഉയര്‍ന്നെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ജനവാസമില്ലാത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇന്ത്യന്‍ വ്യോമസേന വ്യാപക തിരച്ചില്‍ നടത്തി. 45 കപ്പലുകളും 60 വിമാനങ്ങളുമായി 16 രാജ്യങ്ങള് ചൈനാക്കടലില്‍ നടത്തിവന്ന തിരച്ചില്‍ നിര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More