You are Here : Home / News Plus

പ്രേമചന്ദ്രന്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Monday, March 10, 2014 08:00 hrs UTC

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യം കെ.പി.സി.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.
ആര്‍.എസ്.പിയെ മുന്നണിയില്‍ എടുക്കുന്നതിനെതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കുന്നതിനെതിരെ മുരളീധരന്‍ നേരത്തെ രംഗത്തുവന്നിരുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More