ഒമാനില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയ കേസുകളില്‍ പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ . ഇതേ കേസുകളില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ ഗ്രൂപ്പ് ഒയില്‍ ആന്റ് ഗ്യാസ് വിഭാഗം വൈസ് പ്രസിഡന്റിനും 15 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.എണ്ണ വിതരണ പൈപ്പ്ലൈന് കരാര്‍ നേടിയെടുക്കുന്നതിന് കൈക്കൂലി നല്കിയ കേസുകളിലാണ്തടവ് ശിക്ഷ വിധിച്ചത്. 5 കേസുകളിലായി മസ്കറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനൊപ്പം ഗള്‍ഫാര്‍ മുഹമ്മദലി 1.7 മില്ല്യണ്‍ ഒമാനി റിയാല്‍(27 കോടി രൂപ) പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി.കൈക്കൂലി വാങ്ങല്‍, അധികാര ദുര്‍വിനിയോഗം, പൊതു പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകണമെങ്കില്‍ ഒരു ലക്ഷം ഒമാനി റിയാല്‍ കെട്ടിവെക്കണം.5 കേസുകളിലായി ശിക്ഷാ വിധി പുറത്തു വന്നതോടെ 2.4 മില്ല്യണ്‍ ഒമാനി റിയാല്‍ കെട്ടി വെച്ച മുഹമ്മദലിക്ക് കോടതി ജാമ്യം അനുവദിച്ചു.ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ-പ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡെവലെപ്മെന്റ് ഓഫ് ഒമാനിലെ (പിഒഡി) ഉദ്യോഗസ്ഥരാണ് കേസില്‍ കുറ്റക്കാരായ മറ്റു അഞ്ച് പ്രതികള്‍.
Comments