You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിട്ട് വീഴ്ച്ചക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Text Size  

Story Dated: Tuesday, March 04, 2014 08:15 hrs UTC

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന്  മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാറിന്‍റെ  ആവശ്യം.

കസ്തൂരിരംഗന്‍ ശിപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം തയാറാക്കിയിരുന്നു. തയാറാക്കിയ കരട് അംഗീകാരത്തിനായി നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തിരിക്കുകയാണ്. കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കരട് വിജ്ഞാപനം തയാറാക്കിയിരിക്കുന്നതെന്ന് വനം-പരിസ്ഥിതി സെക്രട്ടറി വി. രാജഗോപാല്‍ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More