You are Here : Home / News Plus

രോഹിത് തന്‍റെ മകന്‍ തന്നെയെന്ന് എന്‍ ഡി തിവാരി

Text Size  

Story Dated: Monday, March 03, 2014 07:30 hrs UTC

തന്നെ കോടതികയറ്റിയ 34 കാരന്‍ സ്വന്തം മകന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി ഒടുവില്‍ സമ്മതിച്ചു. രോഹിത് ശങ്കര്‍ എന്ന യുവാവിനെ സ്വന്തം മകനായി അംഗീകരിക്കുന്നുവെന്ന് ഞായറാഴ്ച അദ്ദേഹം സമ്മതിച്ചു.

ഞായറാഴ്ച രാത്രി വീട്ടിലെത്തിയ യുവാവുമായി തിവാരി സംസാരിച്ചു. നിയമംയുദ്ധം തനിക്ക് മടുത്തുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം തിവാരി പറഞ്ഞു. രോഹിത് തന്റെ മകനാണെന്ന് ഡി എന്‍ എ പരിശോധനയില്‍ വ്യക്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2008 ലാണ് തിവാരി തന്റെ പിതാവാണെന്ന് ചൂണ്ടിക്കാട്ടി രോഹിത് ശങ്കര്‍ കോടതിയെ സമീപിച്ചത്. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ തുടരുകയാണ്. എന്നാല്‍ ആഗ്രഹിച്ച കാര്യം സാധിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം യുവാവ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More