You are Here : Home / News Plus

രാഹുലിനെ സ്ത്രീകള്‍ ഉമ്മ കൊണ്ട് മൂടി

Text Size  

Story Dated: Friday, February 28, 2014 12:21 hrs UTC

ജോര്‍ഹാട്ട്: അസമില്‍ അറുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത സ്വയം തൊഴില്‍ സംഘങ്ങളുടെ വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ രാഹുലിനെ സ്ത്രീകള്‍ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. വളരെ അപ്രതീക്ഷിതമായായിരുന്നു സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയെ ഉമ്മ വെച്ചത്. സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനവും പ്രാധാനമന്ത്രി സ്ഥാനവും വരെ അലങ്കരിക്കുവാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു.കൂടുതല്‍ ആത്മവിശ്വാസവും, ക്ഷമയും, ഊര്‍ജ്ജവും സ്ത്രീകളെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കഴിവുകള്‍ എല്ലാ മേഖലകളിലും പ്രകടിപ്പിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനവും പ്രാധാനമന്ത്രി സ്ഥാനവും വരെ അലങ്കരിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More