You are Here : Home / News Plus

അമൃതാനന്ദമയീ മഠം അശ്വമേധത്തോട്‌ പ്രതികരിക്കുന്നു: ഗൂഡാലോചന; പിന്നിലാരെന്ന്‍ അറിയാം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, February 19, 2014 06:50 hrs UTC

അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ മഠം പ്രതികരിക്കുന്നു. അമൃതാനന്ദമയിയുടെ കൊല്ലത്തുള്ള ആശ്രമത്തെക്കുറിച്ച്‌ ആരോപണമുന്നയിച്ചു കൊണ്ട്‌ അവരുടെ ശിഷ്യയായിരുന്ന വിദേശ വനിത എഴുതിയ പുസ്‌തകം ഇന്നലെ മലയാളത്തിലെ ഓണ്‍ലൈനുകളില്‍ കൂടി വന്‍ വാര്‍ത്തയായിരിക്കുകയാണ്‌. പുസ്‌തകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ട്‌ കുറച്ചു നാളുകളായെങ്കിലും ഇന്നലെ മുതലാണ്‌ കേരളത്തിലെ മാധ്യമങ്ങളില്‍ ഈ ചര്‍ച്ച സജീവമായത്‌. ആശ്രമത്തെക്കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. അമൃതാനന്ദമയിക്കും പ്രധാന ശിഷ്യനായ സ്വമി അമൃത സ്വരൂപാനന്ദക്കും എതിരായാണ്‌ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ മഠം അശ്വമേധത്തോട്‌ പ്രതികരിക്കുന്നു

മഠത്തിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്‌ 20 വര്‍ഷം അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ ആയിരുന്ന ഒരു വനിതയാണ്‌ ?

സോഷ്യല്‍ മീഡിയയിലൂടെ കണ്ടാണ്‌ ഞങ്ങള്‍ ഇതറിയുന്നതു തന്നെ. ഞങ്ങള്‍ ഇതെല്ലാം ഒരു ഷോക്കോടെയാണ്‌ വായിക്കുന്നത്‌ ഇതില്‍ ഒരു വാക്കെങ്കിലും സത്യമുണ്ടെങ്കില്‍ നമുക്കു പ്രതികരിക്കാം. അല്ലാതെ എന്തു പറയാന്‍. കഴിഞ്ഞ ആറു മാസമായി ഞങ്ങളിത്‌ കാണുന്നുണ്ട്‌. അപ്പോഴൊക്കെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്‌. ഇവര്‍ 20 വര്‍ഷം ആശ്രമത്തിലുണ്ടായിരുന്ന ഒരു സ്‌ത്രീയാണ്‌. 1999 ലാണ്‌ ഇവിടെ നിന്നും പോകുന്നത്‌. ഇവര്‍ യൂറോപ്പിലെ ഒരു വിദേശിയുമായി പ്രണയത്തിലായിരുന്നു. അയാളെ വിവാഹം ചെയ്യാനാണ്‌ ഇവിടെ നിന്നും പോകുന്നത്‌. അല്ലാതെ അവര്‍ പറയുന്നതു പോലെ പണമിടപാടുമായി ബന്ധപ്പെട്ടൊന്നുമല്ല. അദ്ദേഹം അമ്മയുടെ ഒരു ഭക്തനായിരുന്നു. അങ്ങനെ ഇവിടെ വന്നു കണ്ട പരിചയം വെച്ചാണ്‌ അവര്‍ പ്രണയത്തിലാകുന്നത്‌. എല്ലാ വര്‍ഷവും ഇവര്‍ ന്യൂയോര്‍ക്കില്‍ പോകാറുണ്ടായിരുന്നു. അവിടെ വെച്ച്‌ ഇയാളെ കാണാറുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആശ്രമവാസം മതിയാക്കി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ശേഷം അയാള്‍ ആ ബന്ധത്തില്‍ നിന്നും ഒഴിയുകയാണുണ്ടായത്‌. സ്‌നേഹമുണ്ട്‌, പക്ഷേ കല്ല്യാണം കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നു പറഞ്ഞ്‌ അയാള്‍ ഒഴിയുകയായിരുന്നു. പിന്നീടവര്‍ അമേരിക്കന്‍ പൗരത്വമുള്ള ചൈനക്കാരനെ വിവാഹം ചെയ്‌തു. ഇതിനു പുറമെ അവര്‍ക്ക്‌ ക്യാന്‍സറിന്റെ അസുഖമുണ്ടായിരുന്നു. കടുത്ത ഡിപ്രഷന്‍ അനുഭവിക്കുന്ന ഒരാള്‍ കൂടിയായിരുന്നു അവര്‍. പിന്നെ തൈറോയ്‌ഡിന്റെ അസുഖമുണ്ടായിരുന്നു. അതിന്റെയെല്ലാം രേഖകളും ഞങ്ങളുടെ കൈവശമുണ്ട്‌.

അവര്‍ സ്‌നേഹിച്ചയാള്‍ അവരെ ഉപേക്ഷിച്ചതും അവര്‍ക്ക്‌ അസുഖം ബാധിച്ചതും ഈ ആരോപണവുമായി എന്തു ബന്ധം? ഇതു മൂലം ഒരു വിദേശ വനിതക്ക്‌ എന്തു നേട്ടമെന്നു കൂടി നോക്കേണ്ടേ ?

ഇതിന്റെ പിന്നിലാരാണെന്ന്‌ വളരെ വ്യക്തമാണ്‌. ഓണ്‍ലൈനിലെ പ്രതികരണങ്ങള്‍ നോക്കിയാല്‍ മാത്രം മതി ഇതിന്റെ പിന്നിലാരാണെന്നു മനസിലാക്കാന്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 80 ശതമാനം ആരാണ്‌ പ്രതികരിച്ചിരിക്കുന്നത്‌., 10 ശതമാനം ആരാണ്‌ പ്രതികരിച്ചിരിക്കുന്നത്‌, ആരാണ്‌ മിണ്ടാതിരിക്കുന്നത്‌ എന്നൊക്കെ നോക്കിയാല്‍ മാത്രം മതി ഇതിന്റെ പിന്നില്‍ ആരാണെന്നു മനസിലാക്കാന്‍. വളരെ വ്യക്തമാണ്‌ ഇതിന്റെ പിന്നിലെ ഗൂഡാലോചന എന്താണെന്ന്‌. വേണ്ടപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ.

 അമൃതസ്വരൂപാനന്ദയെക്കുറിച്ചുള്ള ആരോപണത്തെപ്പറ്റി?

ഇതൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യങ്ങളാണ്‌. അവരുടെ മാത്രം സൃഷ്‌ടിയാണത്‌. അവരിവിടെ നിന്നു പോകുമ്പോള്‍ പോലും അത്രയും ബഹുമാനത്തോടെയാണ്‌ ഞങ്ങളവരെ പറഞ്ഞ്‌ വിട്ടത്‌. അത്രയും ബഹുമാനം അവരോട്‌ ഇവിടെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. പിന്നെ എങ്ങനെ അവര്‍ ഇത്തരത്തില്‍ പച്ചക്കള്ളം പറയുന്നു എന്നറിയില്ല. ഞങ്ങള്‍ക്കിതിലൊന്നും പറയാനില്ല എന്നതാണ്‌ സത്യം. അതു മാത്രമല്ല 20 വര്‍ഷം കഴിഞ്ഞ ശേഷമാണോ അവര്‍ക്ക്‌ ഈ വെളിപാടുണ്ടായത്‌. അങ്ങനെ ഈ പീഡനമേറ്റ്‌ 20 വര്‍ഷം ആരെങ്കിലും ഇവിടെ താമസിക്കുമോ. 15 വര്‍ഷമായി അവരിവിടെ നിന്നു പോയിട്ടു തന്നെ. എന്നിട്ട്‌ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ പറയുമ്പോള്‍ അതില്‍ നിന്നു തന്നെ ഊഹിച്ചു കൂടേ ഇതൊന്നും സത്യമല്ലെന്ന്‌.

  Comments

  Anand April 06, 2014 07:00

  ആരോപണങ്ങൾ അന്വേഷിക്കണം എന്ന് പറയുമ്പോൾ എന്താ ഇത്ര ബുദ്ധിമുട്ട്?. ഇവർ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തിൽ തെളിയുമല്ലോ, അങ്ങനെയായാൽ ആരോപണങ്ങൾ ഉന്നയിച്ചവര്ക്കെതിരെ അപകീർത്തി കേസ് കൊടുക്കാമല്ലോ?. അത് മഠത്തിനു വലിയ ഗുണകരമായല്ലേ വരൂ. അതല്ലാതെ ഇന്ത്യൻ നിയമപ്രകാരം പരാതിയില്ലാതെ തന്നെ അന്വേഷിക്കവുന്നതും, ഭീകരവുമായ കുറ്റങ്ങൾ അന്വേഷിക്കാൻ പാടില്ല, മഠത്തിനു എതിരെയുള്ള  ആരോപണങ്ങൾ അന്വേഷിക്കണം  എന്ന് പറഞ്ഞു ഫേസ് ബുക്കിൽ പോസ്റ്റ്‌ ഇടുന്നവര്ക്കെതിരെ അന്വേഷണം വേണം. എന്ന് പറയുന്നത് എവിടത്തെ നീതിയാണ് എന്ന് മനസ്സിലാവുന്നില്ല.

  ഗെയിൽ ട്രെദ്വെല്ലിന്റെ ആരോപണങ്ങളും, സത്നാം സിംഗിന്റെ മരണവും, ഇൻകം റ്റാക്സ് തിരിമറിയും, ഏക്കര് കണക്കിന് കൃഷി ഭൂമി നികത്തുന്നതും, വിദേശ പണം കോടികൾ സ്വന്തം ബന്ധുക്കൾക്ക് കൊടുക്കുന്നതും, ഗെയിൽ ട്രെദ്വെല്ലിനെ ബലാല്സംഗം ചെയ്ത ബാലു സന്ന്യാസി 'അമ്മ' യുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നത് ഗെയിൽ ട്രെദ്വെല്ൽ തന്നെ നേരിട്ട് കണ്ടു എന്ന് പറയുന്നതും, കൊലപാതകങ്ങളും, സ്വാമി സന്ദീപാനന്ദ ഗിരിയെ ആക്രമിച്ചതും എല്ലാം നിക്ഷ്പക്ഷമായി അന്വേഷിക്കാൻ സര്ക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷിക്കട്ടെ. അപ്പോൾ അഴിഞ്ഞു വീഴും  വെറും മുക്കുവ സ്ത്രീ ആയിരുന്ന സുധാമണി എന്ന ആൾ ദൈവത്തിന്റെ  കറുത്ത മുഖംമൂടി.


  February 20, 2014 11:12

  does man create GOD?.. she might be doing good to the society!.. but the source of income!!... is it from doing good or doing bad?.. let the uncorrupt ppl investigate!!..


  vijayakumar February 20, 2014 07:00

  സൂര്യന്‍ ഉദിച്ച് ഉയര്ന്ന് വരുമ്പോള്‍ അതിന്റെ പ്രകാശം കണ്ണില്‍ തട്ടി ചില നായ്ക്കള്‍ കുരയ്ക്കാരുന്ടല്ലൊ. എന്നിട്ടു സൂര്യന്‍ ഉദിയ്ക്കാതിരിയ്ക്കുന്നില്ലല്ലൊ!!!


  February 20, 2014 06:54

  I have been associated with Mata Amritanandamayi Math closely for the past 25 years initially as a close devotee and then as an Ashramite. I have seen this Swamini Amritaprana (Gayathri) as Amma’s Sanyasi disciple involving in the Ashram activities. Many of us – the devotees – knew that unlike a genuine Sanyasin, she had tried proposing to a westerner devotee in 1994. As true to Amma’s compassionate nature, Amma had again given her chance to continue with the path of Sanyasa untill finally she had left the Ashram in 1999.

   

  I have also read a beautiful letter (dated 18-Dec-1999) sent by her to the Ashram residents shortly after her leaving the Ashram. In that letter she was praising Amma and the mission of the Ashram. She was also encouraging the residents to stick on to their path of renunciation at any cost although she admitted that she couldn’t stick to the Ashram due to her own problems.

   

  After leaving the Ashram she has been staying initially in the US with some devotees of Amma and later I also came to know that she had got married and had got divorced after 3 years. We have seen her coming and having Darshan from Amma during Amma’s US visits. All these years she has been talking positive about Amma and now all of a sudden she has come up with a book portraying Amma and Her Ashram in a totally wrong manner with full of lies!

   

  Millions of devotees and the Ashramites like me know what Amma stands for and how She has been contributing to the society and the world through the selfless efforts of Her Sanyasi desciples, Brahmacharis, and Her devotees.

  I also know that since the life of a true spiritual aspirant is not that easy, Amma would never force anyone to stay at the Ashram if he or she felt it was impossible to.

   

  It is really thought provoking that what (or who) made her 'reveal' such ‘truths’ after 14 years of her leaving the Ashram! Has she really lost her balance of mind? Or have some external agencies (with vested interests) lured her with lot of money and made her write such a book! May be she has taken up this as her means of living! I cant understand

  We have ample historical evidence of ridiculing great Mahatmas . Even after showing the ‘Vishwaroopa’ Duryodhana and Kouravas were not ready to accept Lord Krishna!. Hence no wonder if such books are celebrated in Kaliyuga!


  February 20, 2014 06:05

  why is it that it is evanjalists and jihadis are most excited and screaming?


  fredin February 20, 2014 05:41
  Aa madammakk mathibramamalle mathibramam...

  Murali February 20, 2014 05:37

  When an organization does so many good things for the upliftment of the society, the anti-social elements in our country are waiting for a chance to pounce upon one small allegation that comes up without even checking the authenticity of the facts. It is highly disheartening to see this fate of our society. It is quite understandable when a certain section of the Christian and Muslim fanatics are trying to derive maximum mileage out of these baseless allegations. However, it is really painful to see some of the comments posted by the Hindus. No wonder we Hindus are being exploited and taken advantage of by those who want to do so. Looks like, untill we become another Kashmir, you will continue to live in your world of delusion. If you do not wish to see the downfall of the Hindu community, PLEASE WAKE UP !!!!  

  When an organization does so many good things for the upliftment of the society, the anti-social elements in our country are waiting for a chance to pounce upon one small allegation that comes up without even checking the authenticity of the facts. It is highly disheartening to see this fate of our society. It is quite understandable when a certain section of the Christian and Muslim fanatics are trying to derive maximum mileage out of these baseless allegations. However, it is really painful to see some of the comments posted by the Hindus. No wonder we Hindus are being exploited and taken advantage of by those who want to do so. Looks like, untill we become another Kashmir, you will continue to live in your world of delusion. If you do not wish to see the downfall of the Hindu community, PLEASE WAKE UP !!!!  

  http://letterstothemother.wordpress.com/tag/gail-tredwell/


  February 20, 2014 04:41

  Hindukkaleyum avarude vishwasangaleyum adhikshepikkunna abhipraayangal enthu kondu ozivaakkunnilla? Atho thonnyavaasam post cheyyaan avarkku avakaashamundo?


  February 19, 2014 06:14
  Amma is not saying "iam a godess"but she is..you can also become like that to serve community..you guys talked against vivekananda too...thats your nature..i cant blame you..also there is no religion in front of amma..only one religion that is "LOVE".better try to change yourself before changing community..loka samastha sukhino bhavanthu

  February 19, 2014 04:38

  ആദ്യമേ പറയട്ടെ ഞാനൊരു അമ്രിതാനന്തമയി ഭക്തനല്ല അവർ ചെയ്യുന്ന നല്ലകാര്യങ്ങളെ വിസ്മരിക്കാൻ പാടില്ല വീടില്ലാത്തവർക്ക് വീട് വെച്ചുകൊടുക്കുന്നു അസ്സുഖബാതിതർക്ക് സഹായം ചെയ്യുന്നു ഏതുസമയത് അവിടെ ചെന്നാലും ആഹാരം കൊടുക്കുന്നു ,എവിടെ കോടികൾ പിരിക്കുകയും സമ്മേളനങ്ങൾ നടത്തുകയും  ആർക്കേലും പാവങ്ങൾക്കു വല്ല പ്രയോചനം ഉണ്ടോ, തെറ്റ് ചെയ്‌താൽ ആരാണേലും ശിക്ഷിക്കണം 


  Maneesh tk February 19, 2014 02:54

  സേവനത്തെക്കുറിച്ച് സംസാരിക്കും, എന്നിട്ട് സ്വന്തം ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികളുടെ രോഗത്തിനു പകരം അവരുടെ സമ്പാദ്യം ചികിത്സിച്ച് ഇല്ലാതാക്കും...


  Kiran GS Kottiyam February 19, 2014 02:52

  മുസല്‍മാന്റെ പേരിലുള്ള തീവ്രവാദമായാലും ഹൈന്ധവന്റെ പേരിലുള്ള തീവ്രവാദമായാലും ക്രിസ്തവന്റെ പേരിലുള്ള തീവ്രവാദമായാലും എല്ലാ ഭീകര സംഘടനകളും രാജ്യത്തിന്റെ പൊതു ശത്രുവാണ് . ആത്മീയ തട്ടിപ്പ് ഏത് മതത്തില്‍ ആയാലും അവരെ ഒക്കെ പൊതു ജന മധ്യത്തില്‍ പരസ്യമായി കൈകാര്യം ചെയ്യണം .


  Shabeer KV February 19, 2014 02:51

  അമ്മയുടെ അറിവോടെ താന്‍ നിരവധി തവണ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നും 700 കോടിയോളം രൂപ സ്വിസ് ബാങ്കില്‍ കള്ള പണമായി സൂക്ഷിച്ചിട്ടുണ്ട് എന്നും പുസ്തകം വെളിപ്പെടുത്തുന്നു .നട്ടെല്ല് പണയം വെക്കാത്ത നിയമ പാലകാരോ രാഷ്ട്രീയക്കാരോ ഉണ്ടോ ഒരു വിദേശ വനിത ഇന്ത്യയില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ കേസ് എടുക്കാന്‍ . കാത്തിരുന്നു കാണാം


  Jayachandran VS February 19, 2014 02:49

  ഒരു  റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അഭി(പായങ്ങൾ ആളുകൾ തട്ടിവിടുന്നത്.രൺടു വശവും കേൾക്കണ്ടെ?


  Amal Kumar February 19, 2014 02:48

  കേസ് ചാര്‍ജ് ചെയ്തു അകതിടാന്‍ കോണ്‍ഗ്രസ്‌ അല്ല വേറെ എതോരു പാര്‍ട്ടി ആയാലും അത് സാധികില്ല . അതിനുള്ള നട്ടെല്ല് ഒരു പാര്‍ട്ടികാര്കും ഇല്ല .


  James Thoopumkal February 19, 2014 02:46

  . ഭക്തിയെ പണസമ്പാദനത്തിനു ദുരുപയോഗിക്കുന്ന മുഴുവന്‍ കള്ളന്‍മാരെയും ജാതി മത ഭേദമന്യേ പിടിച്ച് ജയിലിലടക്കാനുള്ള ആര്‍ജ്ജവം ഭരണകൂടം കാണിച്ചാല്‍ ഈ നാട് രക്ഷപ്പെടും....


  Sajeevan AS February 19, 2014 02:43

  ഭക്‌തി എന്ന ബിസിനസ്‍ ലാഭകരമായി നടത്തൂന്ന അമ്മച്ചി ഇതിങ്ങള്‍ക്ക്‍ മുന്നില്‍ വണങ്ങാനും ചവിട്ടു


  Vijayan Kurumpala February 19, 2014 02:40

  don't shame of being a hindu.
  Pure hindu's are freedom lovers...and not a follower for this type of fake peoples...


  Mithil Babu February 19, 2014 02:39

  ദൈവം കച്ചവടകാരന്‍ അല്ലാ....ഇവര്‍ ദൈവം അല്ലാ .ആരും കേസ്‌ എടുകില്ല അന്വേഷികില്ല....കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന ഇവരുടെ കയില്ലേ പാവഗള്‍ ആണ്‌ ജനപ്രദിനിധികള്‍...


  Satheesh Thiruvalla February 19, 2014 02:08

  pls dont react and share with one side story..we hindus never have problem with what christian missionaries are doing in india....very sad


  Ganesh KP February 19, 2014 02:07

  ഇത് ഗൂഡാലോചനയുടെ ഭാഗമാണ്. അരാണു ഇതിന്റെ പിന്നിലെന്ന് എല്ലാര്‍ ക്കുമറിയാം . എന്തു കൊണ്ട് മനോരമയും ഒന്നും കൊടുത്തില്ല


  Ganesh KP February 19, 2014 02:07

  ഇത് ഗൂഡാലോചനയുടെ ഭാഗമാണ്. അരാണു ഇതിന്റെ പിന്നിലെന്ന് എല്ലാര്‍ ക്കുമറിയാം . എന്തു കൊണ്ട് മനോരമയും ഒന്നും കൊടുത്തില്ല


  Babu Jacob February 19, 2014 01:37

   Ramesh Chennithala ക്ക് കേസെടുത്തന്വേഷിക്കാന്‍  തണ്ടെല്ലുറപ്പുണ്ടോ?


  February 19, 2014 01:36

  കാലു നക്കാനും കാലു കഴുകിയ വെള്ളം കുടിക്കാനും കെട്ടി പിടിക്കാനും Q നില്‍ക്കുന്ന വിവരമില്ലാത്ത കുറെ രാഷ്ട്രീയാകാരും സാധാരണക്കാരും ഉണ്ട്. ഇനിയെങ്കിലും അവര്‍ ഒന്ന് മനസ്സിലാക്കിയിരുന്നെകില്‍ ..എല്ലാ കാലത്തും എല്ലാരേയും പൊട്ടന്മാര്‍ ആക്കാന്‍ കഴിയില്ല


  Sivankutty Thripayar February 19, 2014 01:35

  സ്വന്തം അമ്മയെ വീട്ടില്‍ ഒരു മൂലക്കോ...അല്ലെങ്കില്‍ വല്ല അനാദ മന്ദിരങ്ങളിലോ കൊണ്ട് തള്ളിയട്ട് പോന്നവര്‍ ആണ് ഭൂരി ഭാഗവും."സ്വന്തം മാതാവിനെ ശുശ്രൂഷിച്ചു പരിചരിച്ചു നില്‍ക്കുന്നവര്‍ ആരോ അവരെ "വിവരം" ഉള്ളവര്‍ എന്ന് നമുക്ക് വിളിക്കാം.


  Cherian Jacob February 19, 2014 01:34

  ഏത് ഓണം കേറാ മൂലയില്‍ തുടങ്ങിയാലും കേരളത്തില്‍ വിജയിക്കുന്ന രണ്ട് സംരഭങ്ങളാണ് മദക്കച്ചവടവും ഭക്തിക്കച്ചവടവും.


  Rijas A February 19, 2014 01:30

  അമ്മ നേരിട്ട് വന്നു " ഞാന്‍ വെറും തട്ടിപ്പായിരുന്നു" എന്ന് പറഞ്ഞാല്‍ പോലും നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരും സാംസ്കാരിക വേഷം കെട്ടിയാടുന്ന നായകരും, ആത്മീയത തേടി ഗതി കിട്ടാതെ അലയുന്ന വിവരമില്ലാത്ത കുറെ ജനങ്ങളും അതൊന്നും അംഗീകരിക്കില്ല. അവര്‍ക്ക് എക്കാലവും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കാന്‍ ഒരാള്‍ദൈവമോ, തങ്ങളോ, സിദ്ധനോ ഉണ്ടായിരിക്കണം. മതാടിസ്ഥാനത്തില്‍ അവര്‍ അവരെ വീതം വെച്ചെടുത്തുകൊള്ളും. ഇത്തരം കള്ള ദൈവ വേഷങ്ങളെ എതിര്‍ക്കുന്നവര്‍ സമൂഹത്തിനു കൊള്ളരുതാത്തവരും വര്‍ഗീയവാദികളുമായി മുദ്രകുത്തപ്പെടുന്നു.


  Anil Vembayam February 19, 2014 01:28

  ആദ്യം വസ്തുതകൾ മനസിലക്കു , എന്നിട്ട് വിമർശിക്കു


  Vineeth A S February 19, 2014 01:27

  നല്ല ഒരു സ്ത്രീ.... പിന്നെ അല്ലേ ദൈവം......!!!!? സുധാമണി എന്ന തട്ടിപ്പുകാരി.... അവരുടെ ഹോസ്പിറ്റൽസിൽ 35 lakh ഒക്കെ ആണ് ഡൊണേഷന്... അവിടെ ജോലി ചെയ്യുന്ന നഴ്സിനു 2000 രൂപയാണ് ശമ്പളം. ആദ്യം അവർ നല്ല ഒരു മുതലാളി ആവട്ട


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.