You are Here : Home / News Plus

കോണ്‍ഗ്രസിന്‍റെ സുപ്രധാന യോഗങ്ങള്‍ ഇന്ന്

Text Size  

Story Dated: Wednesday, February 19, 2014 04:51 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍റെ  നേതൃത്വത്തില്‍ ശ്രമം തുടങ്ങുന്നു. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങള്‍ ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ നടക്കും.
രാവിലെ 10.30ന് കെ.പി.സി.സി ഭാരവാഹികളുടെയും മുന്‍ പ്രസിഡന്‍റുമാരുടെയും യോഗവും ഉച്ചക്ക് ശേഷം നിര്‍വാഹകസമിതിയും ചേരും. വി.എം. സുധീരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ ഭാരവാഹി യോഗമാണ് ബുധനാഴ്ച നടക്കുന്നത്. പുന$സംഘടിപ്പിച്ച കെ.പി.സി.സി നിര്‍വാഹകസമിതിയുടെയും ആദ്യയോഗമാണ് ബുധനാഴ്ച ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗങ്ങള്‍ രൂപം നല്‍കും.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍ 105 അംഗ നിര്‍വാഹകസമിതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും യോഗം ചേര്‍ന്നിരുന്നില്ല. ചെന്നിത്തലയുടെ കാലത്ത് തയാറാക്കിയ നിര്‍വാഹക സമിതിയിലെ 250 ഓളം വരുന്ന പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക സുധീരന്‍ പ്രസിഡന്‍റായതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ക്ഷണിതാക്കള്‍ കൂടി ഉള്‍പ്പെടുന്ന വിപുലീകൃത നിര്‍വാഹകസമിതിയുടെ യോഗമാണ് ചേരുന്നത്.
തെരഞ്ഞെടുപ്പിന് നേരത്തെ രംഗത്തിറങ്ങണമെന്ന് ഹൈകമാന്‍ഡ് നിര്‍ദേശമുള്ളതിനാല്‍ അതിനനുസരിച്ച തീരുമാനമാകും യോഗത്തില്‍ ഉണ്ടാകുക. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ ജില്ലാപര്യടനം നടത്തുന്ന കാര്യവും കെ.പി.സി.സി പ്രസിഡന്‍റ് ആലോചിക്കുന്നുണ്ട്. നിര്‍വാഹക സമിതി കൈക്കൊള്ളുന്ന തീരുമാനത്തിന്‍റെ  അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More