You are Here : Home / News Plus

എസ്.എന്‍.സി ലാവലിന്‍: ഹരജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി

Text Size  

Story Dated: Tuesday, February 18, 2014 09:47 hrs UTC

എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ചോദ്യംചെയ്ത് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഊര്‍ജ വകുപ്പാണ് അപേക്ഷ നല്‍കിയത്. ലാവലിന്‍ കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തി. കരാര്‍ ഇല്ലാത്തത് കാരണം മലബാര്‍ ക്യാന്‍സര്‍ സെന്‍ററിനുള്ള 98 കോടി രൂപ ലഭിച്ചില്ലെന്നും അപേക്ഷയില്‍ പറയുന്നു.ലാവലിന്‍ ഇടപാടില്‍ സംസ്ഥാന ഖജനാവിന് 266 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഹരജിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.