You are Here : Home / News Plus

കഴക്കൂട്ടത്ത് വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു

Text Size  

Story Dated: Saturday, February 15, 2014 05:12 hrs UTC

 

കഴക്കൂട്ടം പതിനാറാംമൈലില്‍ വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരത് പെട്രോളിയം കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. വാതക ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ നിയന്ത്രണംവിട്ട ലോറി പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായി വേര്‍പ്പെടുത്തി. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറി ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുന്നു.

അപകടകരമായ സാഹചര്യമില്ലെന്ന്‍ പൊലീസ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More