You are Here : Home / News Plus

തെലുങ്കാന ബില്‍ ഇന്ന് അവതരിപ്പിക്കും

Text Size  

Story Dated: Thursday, February 13, 2014 07:03 hrs UTC

തെലുങ്കാന ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് 12 മണിയുടെ സെഷനില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ബില്ല് ലോക്സഭയില്‍ വെക്കാന്‍ തീരുമാനിച്ചത്.
തെലങ്കാന ബില്ലിനെതിരെ സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാര്‍ ബഹളം വെച്ചതിനാല്‍ ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു.
സഭയില്‍ സ്വയം തീകൊളുത്തിയായാലും ബില്‍ കൊണ്ടുവരുന്നത് തടയുമെന്നാണ് ബുധനാഴ്ച സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പി മാര്‍ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ  നടപടിക്കെതിരെ ആന്ധ്രയുടെ തീരദേശമേഖലകളിലും റായല്‍സീമയിലും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More