You are Here : Home / News Plus

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

Text Size  

Story Dated: Thursday, February 13, 2014 07:00 hrs UTC

 

പ്രശസ്ത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര (74) അന്തരിച്ചു. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’ എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയാണ് സംവിധാനം ചെയ്തത്. 1974 ലെ 1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നെല്ലിന്‍റെ  ഛായാഗ്രാഹകനായിട്ടാണ് മഹേന്ദ്ര തന്‍്റെ ചലചിത്ര ജീവിതമാരംഭിച്ചത്. ഏറ്റവും നല്ല ഛായാഗ്രാഹകനുള്ള ഇന്ത്യാ സര്‍ക്കാറിന്‍റെ  ആ വര്‍ഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി. പിന്നീട് ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയത്തെുകയുണ്ടായി. ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം, ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ എന്നീ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.
മഹേന്ദ്രയുടെ ആദ്യ ചിത്രം കന്നടയിലാണിറങ്ങിയത്. 1977-ല്‍ പുറത്തിറങ്ങിയ 'കോകില' എന്ന ആ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചു.

1939 മെയ് 20ന് ശ്രീലങ്കയിലെ ബത്തിക്കോലാവയിലാണ് ബാലു മഹേന്ദ്രയുടെ ജനനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More