You are Here : Home / News Plus

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാന്‍ സമിതി

Text Size  

Story Dated: Tuesday, January 21, 2014 07:08 hrs UTC

 

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിരീക്ഷണ സമിതി രൂപീകരിച്ചു. പി.ആര്‍.ഡി ഡയറക്ടര്‍ കണ്‍വീനറായ സമിതി ടെലിവിഷന്‍ പരിപാടികളുടെ നിലവാരവും പരാതികളും പരിശോധിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്. ജില്ലാ തലത്തില്‍ കലക്ടര്‍ കണ്‍വീനറായ സമിതിയായിരിക്കും ടി.വി പരിപാടികളുടെ നിലവാരം പരിശോധിക്കുക.
ടി.വി ചാനലുകളുടെ നിലവാരത്തകര്‍ച്ചയെ പറ്റിയുള്ള എം.എല്‍.എ മാരായ പി.കെ. ബഷീര്‍, ഷംസുദ്ദീന്‍, ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.