കല്‍ക്കരി പാടം അഴിമതി കേസില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സീല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചത്.
ഇതില്‍ ഫയല്‍ ചെയ്തിരിക്കുന്ന ആറു കേസുകളില്‍ ഇതിനകം അന്വേഷണം പുര്‍ത്തിയാക്കിയതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. 1993-2009 കാലഘട്ടങ്ങളിലായി 195 കല്‍ക്കരിപ്പാടങ്ങള്‍ വില്പന നടത്തിയതിലെ ക്രമക്കേടുകള്‍ ആണ് സി.ബി.ഐ അന്വേഷിക്കുന്നത്. പ്രധാനമന്ത്രിക്കടക്കം പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഈ കേസിന്റെ ഗതി ഏറെ നിര്‍ണായകമാണ്.
Comments