You are Here : Home / News Plus

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Text Size  

Story Dated: Wednesday, January 15, 2014 07:35 hrs UTC

കോട്ടയം നഗരത്തില്‍  ഇന്നലെ രാത്രി യുവതിയെ അജ്ഞാത സംഘം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. പത്തു പേരെ കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.  ലൈംഗിക തൊഴിലാളികളായ അഞ്ച് സ്ത്രീകളും, അഞ്ച് പുരുഷന്മാരുമാണ് കസ്റ്റഡിയിൽ.

തി​രു​ന​ക്ക​ര​ ​മൈ​താ​നം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​നാ​ശാ​സ്യം​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ത്തി​ലെ​ ​ക​ണ്ണി​യായ പത്തനംതിട്ട ളാഹ സ്വദേശി ശാ​ലി​നി​യെ​ന്ന​ ​യു​വ​തി​യാ​ണ് ​കൊല്ലപ്പെട്ടത്. രാത്രി ഒ​ൻ​പ​ത​ര​യോ​ടെ​ വയസ്ക്കരക്കുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. അനാശാസ്യത്തിന്  യുവതിയെ വിളിച്ചുകൊണ്ടു പോയവരാണ് ആസിഡ് ഒഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖത്തും നെഞ്ചിലും ആസിഡ് വീണ ഇവരെ കൺട്രോൾ റൂമിൽ നിന്നും പൊലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പതിനൊന്നുമണിയോടെ മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.