You are Here : Home / News Plus

മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് പറഞ്ഞിട്ടില്ല: ഗൗരിയമ്മ

Text Size  

Story Dated: Saturday, January 11, 2014 07:30 hrs UTC

മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ല. സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. തോമസ് ഐസക് രണ്ടു തവണ വന്ന് കണ്ട് സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റയ്ക്ക് വരാന്‍ സാധിക്കില്ല, ഘടക കക്ഷിയായി എല്‍.ഡി.എഫിലേക്ക് വരാമെന്നായിരുന്നു തന്റെ മറുപടി.ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നിലനില്‍ക്കുന്നില്ലെന്നും യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.