ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വി.എസ് പറഞ്ഞത് തെറ്റിദ്ധാരണമൂലമാകാമെന്ന് പിണറായി വിജയന് പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നതാണ് പാര്‍ട്ടി നയം.മണല്‍-ക്വാറി മാഫിയക്കെതിരായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുമാണ് വി.എസ് പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ കര്‍ഷകര്‍ക്ക് ദ്രോഹകരമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നും പിണറായി പറഞ്ഞു.കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments