You are Here : Home / News Plus

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 മൊബൈല്‍ ഫോണുകള്‍ പിടികൂടി

Text Size  

Story Dated: Wednesday, January 08, 2014 08:23 hrs UTC

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടത്തെിയത്. ചൊവ്വാഴ്ച രാത്രിയില്‍ ജയില്‍ സൂപ്രണ്ട് അശോകന്‍റെ  നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ആറോളം മൊബൈല്‍ ഫോണുകള്‍ കണ്ടത്തെിയത്. രണ്ട് സിം കാര്‍ഡുകള്‍, ഏഴ് മെമ്മറി കാര്‍ഡുകള്‍, 10 മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ എന്നിവയും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ പോലീസിന് കൈമാറി.
വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടവരുമാണ് അഞ്ചാം ബ്ലോക്കില്‍  കഴിയുന്നത്. കോഴിക്കോട് ജയിലില്‍ നിന്ന് കഴിഞ്ഞ മാസം എട്ട് മൊബൈല്‍ ഫോണ്‍ കണ്ടത്തെിയിരുന്നു. ഇതിന്‍റെ  പശ്ചാത്തലത്തിലാണ് ജയിലില്‍ പരിശോധന കര്‍ശനമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.