You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സഭാ കവാടത്തില്‍ ഇടത് എം.എല്‍.എമാരുടെ സമരം

Text Size  

Story Dated: Tuesday, January 07, 2014 06:59 hrs UTC

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആശങ്കകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചു. മലയോര മേഖലയില്‍ നിന്നുള്ള ഏഴ് എം.എല്‍.എമാരാണ് സത്യഗ്രഹമാരംഭിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായക്കാനാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകള്‍ക്ക് എതിരായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ സഭയില്‍ പറഞ്ഞു.

ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമെന്നും മലയോര കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ മറുപടി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.