You are Here : Home / News Plus

പുതിയ ആഭ്യന്തര മത്രിയുടെ വക പൊലീസ് തലപ്പത്ത് അഴിച്ചുപണി

Text Size  

Story Dated: Thursday, January 02, 2014 04:56 hrs UTC

ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.പി. സെന്‍കുമാറിനെ ജയില്‍ മേധാവിയായി നിയമിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്. അനന്തകൃഷ്ണനെ ഇന്‍റലിജന്‍സ് മേധാവിയാക്കി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അഴിച്ചുപണി.
ഇന്‍റലിജന്‍സ് മേധാവിയായിരുന്ന സെന്‍കുമാറിന് ജയില്‍ ഡി.ജി.പിയുടെ അധികചുമതലയും അടുത്തിടെ നല്‍കിയിരുന്നു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച കെ. പത്മകുമാറിനെ കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പിയായി നിയമിച്ചു. നിലവില്‍ എറണാകുളം മേഖലാ ഐ.ജിയാണ് അദ്ദേഹം. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഇ.ജെ. ജയരാജിനെ ക്രൈംബ്രാഞ്ചില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജിയായി നിയമിച്ചു. നിലവില്‍ അദ്ദേഹം കോസ്റ്റല്‍ ഡി.ഐ.ജിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More