കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്ന് കേരളത്തിലത്തെും. മാസങ്ങള്‍ക്ക് ശേഷമാണ് ആന്റണി കേരളത്തിലത്തെുന്നതെന്നതിനാല് രാഷ്ട്രീയ ചര്‍ച്ചകളുണ്ടാകുമെങ്കിലും യു.ഡി.എഫിലെ പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെടാന്‍ സാധ്യതയില്ളെന്നാണ് വിവരം. കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്നങ്ങള്‍ ആന്റണിയെ ഇടപെടുത്തി പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.
കേരള നിയമനിര്‍മാണസഭയുടെ ശതോത്തര രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനത്തെുന്ന ആന്റണി ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഇവിടത്തെ നേതാക്കള്‍ തന്നെ പരിഹരിക്കട്ടേയെന്ന പതിവ് നിലപാട് തന്നെയാകും ഇക്കുറിയും ആന്റണി സ്വീകരിക്കുക.
Comments