You are Here : Home / News Plus

റഷ്യന്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം

Text Size  

Story Dated: Friday, December 27, 2013 07:55 hrs UTC

 

റഷ്യയുടെ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം. ആറു വിമാന ജീവനക്കാരും മൂന്നു കാര്‍ഗോ കമ്പനി ജീവനക്കാരുമാണ് മരിച്ചത്.
തെക്കന്‍ സൈബീരിയക്ക് സമീപത്തെ ഇര്‍ക്കുട്സ്ക്-2 സൈനിക വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് എമര്‍ജന്‍സി വകുപ്പ് അറിയിച്ചു.

ആന്‍റനോവ് ആന്‍-12 വിഭാഗത്തിലെ സൈനിക ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നവോസ്ക്ബിര്‍സ്ക് ഫാക്ടറിയില്‍ നിന്നുള്ള യുദ്ധവിമാനങ്ങളുടെ ഭാഗങ്ങളാണ് ചരക്കു വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ളെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.