You are Here : Home / News Plus

കോണ്‍സുലേറ്റിലെ അരമന രഹസ്യങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, December 17, 2013 06:57 hrs UTC

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ ഇന്ത്യന്‍-അമേരിക്കക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി ഓഫീസ് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്തയില്‍ നിന്ന് തുടങ്ങിയ വിവാദങ്ങള്‍ക്ക്‌ ഒരു ശമനവും ഇല്ല. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയ അവരെ പിഞ്ചുമക്കളുടെ മുന്‍പില്‍ വച്ചു അറസ്റ്റു ചെയ്ത രീതിയ്കെതിരെ വ്യാപകമായ പ്രതിഷേധം അമേരിക്കയിലും ഇന്ത്യയിലും ആഞ്ഞടിക്കുന്നുണ്ട്.ദേവയാനി ഒരു പ്രതീകം മാത്രമാണ്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലെറ്റുകളില്‍ സംഭവിക്കുന്നതെന്തെന്നു അന്വേഷിക്കുകയാണ് അശ്വമേധം.കോണ്‍സുലെറ്റുകളിലെ നിരുത്തരവാടത്ത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ അശ്വമേധം പുറത്തുവിടുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അശ്വമേധത്തിനോപ്പം നിന്ന് വേണ്ട സഹായങ്ങള്‍ നല്‍കിയത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും ഇന്ത്യന്‍ കോണ്‍സുലെറ്റുമായി ദീര്‍ഘകാല ബന്ധവും ഉള്ള അലക്സ്‌ വിളനിലം ആണ്.

 

 

 

 

 

 

 

തികഞ്ഞ ക്രൂരതയാണ് ഇന്ത്യാ ഗവണ്മെന്റ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോട് കാട്ടുന്നത്. ക്രൂരത എന്നതിനേക്കാള്‍ ഉപരി തെമ്മാടിത്തരം എന്ന് വിളിക്കുന്നതാകും ശരി.ജനീവ കരാര്‍ അനുസരിച്ചു ഒരു രാജ്യം സുഹൃത്ത്‌ രാജ്യത്തോടു ചെയ്യേണ്ട കടമ ഈ വിഷയത്തില്‍ അമേരിക്ക ഇന്ത്യയോട് ചെയ്തില്ല.നയതന്ത്ര ഉദ്യോഗസ്ഥയെ ഒരു മോഷ്ടാവിനെ പോലെ പിന്തുടര്‍ന്നു മക്കളുടെ സ്കൂള്‍ മുറ്റത്ത് വച്ച് പിടികൂടിയ അമേരിക്കന്‍ നടപടി അത്യന്തം അപലപനീയമാണ്.അത് ഒഴിവാക്കാമായിരുന്നു എന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ദേവയാനി ഒരു ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളല്ല. പെട്ടെന്ന് അമേരിക്കവിടാന്‍ ഉത്തരവാദിത്തം തീരെഇല്ലാത്ത സാധാരണ സ്ത്രീയും അല്ല. അവര്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രതിനിധിയാണ്. ഇവിടെ ദേവയാനി ഇന്ത്യാ ഗവണ്മെന്റിന്‍റെ ഉത്തരവാദിത്തമില്ലായ്മയുടെ ഇരയാണ്.ദേവയാനി ചെയ്ത കുറ്റവും അതിന്റെ തുടര്‍നടപടികളും കോടതി തീരുമാനിക്കട്ടെ. പക്ഷെ ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനത് ഒരു സംരക്ഷണവും ഇല്ലാതെയാണ് രണ്ടു കുഞ്ഞുങ്ങളുമായി ദേവയാനി കഴിഞ്ഞിരുന്നത്. അവര്‍ക്ക്‌ ജീവിക്കുനതിനു ആവശ്യമായ ശമ്പളമോ ആനുകൂല്യങ്ങളോ ഉണ്ടായിരുന്നില്ല.കുട്ടികളുടെ പഠിത്തം ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്മെന്‍റ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിഞ്ഞുനോക്കുന്നു പോലുംഇല്ല. ഏറ്റവും മോശമായ പാര്‍പ്പിട സൌകര്യങ്ങളാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ ഇവിടെ നല്‍കുന്നത്.ന്യൂയോര്‍ക്കിലെ മൂന്നാം കിട ഫ്ലാറ്റില്‍ ഒറ്റമുറിയാണ് ഇവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്ന 'സൗകര്യം' . അമേരിക്കയിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥന് പോലും ഇതുവരെ യഥാസമയത്തിനു ശമ്പളം കിട്ടുന്നില്ല.

 

 

 

 

 

 

 

 

 

കോണ്‍സുലെറ്റ് ഒരുക്കുന്ന ആഘോഷങ്ങള്‍ക്ക് നയാപൈസ സര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ പരിപാടി ഗംഭീരം ആകുകയും വേണം. അല്ലെങ്കില്‍ ഭീഷണിയും സ്ഥലംമാറ്റവും. ഇവിടെയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ വിധേയത്വം വരുന്നത്. അവര്‍ അമേരിക്കയിലെ വന്‍ വ്യവസായികളെ പണത്തിനായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ പിന്നീട് ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ അനുകൂലമായി നീങ്ങേണ്ടി വരുന്നു- ഗതികേടിന്റെ ലോകത്തേക്കാണ് നയതന്ത്രജ്ഞ്യര്‍ പറക്കുന്നത്.... വിദേശ മന്ത്രാലയം ഇവിടെ എന്തെടുക്കുകയാണ്. നാടുനീളെ പ്രസംഗിച്ചു പ്രവാസികള്‍ക്ക്‌ വാക്കുകൊണ്ട് ചക്കരപ്പന്തല്‍ ഇടുന്ന വിദേശകാര്യ മന്ത്രിയും അതിനു ശിങ്കിടി പാടുന്ന ഉന്നത ഉദ്യോഗസ്ഥരും ആരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഒരു ഈര്‍ക്കില്‍   സംഘടനയുടെ ഉദ്ഘാടനത്തിന് പോലും പാഞ്ഞെത്തുന്നത്?.അമേരിക്കയിലെ പ്രവാസി ഇന്ത്യകാര്‍ക്ക് ഗുണകരമായ എന്തെങ്കിലും ഇവരൊക്കെ ചെയ്യുന്നുണ്ടോ?ഇന്നും ഇന്ത്യയിലേക്ക്‌ ഒരു വിസ ശരിയാകണമെങ്കില്‍ രണ്ടാഴ്ചയില്‍ അധികം സമയം എടുക്കുന്നു. സ്വന്തമായി നിരവധി ജീവനക്കാര്‍ ഉള്ളപ്പോള്‍ പാസ്പോര്‍ ട്ട് , വിസ പ്രൊസസ്സിങ് എന്നിവ ഔറ്റ് സോഴ്സിങ്ങ് കമ്പനികള്‍ ക്ക് നല്കിയ്തെന്തെന്ന് അന്വേഷിക്കണമെന്ന് ഒരു കോണ്‍ സുലേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു . അവര്‍ കാണിക്കുന്ന തെറ്റുകള്‍ ക്ക് പഴി കേള്‍ ക്കുന്നത് കോണ്‍സുലേറ്റ് ജീവനക്കാരും . പറഞ്ഞാല്‍ മന്ത്രാലയം കേട്ടഭാവം നടിക്കില്ല. കൂടുതല്‍ പ്രതികരിച്ചാല്‍ ഭീഷണിപ്പെടുത്തും.

 

 

 

 

ദേവയാനി വിഷയം വന്നപ്പോള്‍ തന്നെ ഇത് നേരിട്ടു. വിഷയം കൂടുതല്‍ പബ്ലിക്ക് ആക്കിയാല്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലെറ്റ് അടച്ചുപൂട്ടുമെന്ന് പറഞ്ഞു പ്രവാസികളുടെ വായ്‌ മൂടിക്കെട്ടാന്‍ ശ്രമിച്ചു.ഇന്ത്യയുടെ ധനസ്ഥിതിയുടെ പ്രധാന സ്രോതസ്സായ പ്രവാസികളെ ഇത്രമാത്രം അവഹേളിക്കുന്നത് അന്തസുള്ള സര്‍ക്കാരിനു ചേര്‍ന്നതല്ല ദേവയാനി വിഷയത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്തത് നീതീകരിക്കാനാവാത്ത തെറ്റു തന്നെയാണ്. എന്നാല്‍ അമേരിക്കയെ കുറ്റം പറഞ്ഞും അവരോടു പകരം ചോദിച്ചും ഇന്ത്യ തങ്ങളുടെ 'ആണത്തം' തെളിയിക്കേണ്ട. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ഒരു മന്ത്രാലയം ഉണ്ടാക്കിയിട്ട് മരുന്നിനുപോലും ആശ്വാസം തരാത്ത സ്ഥാപനം ആദ്യം സ്വന്തം ആളുകള്‍ക്ക് വേണ്ടി എന്ത് ചെയ്തെന്നു തിരിഞ്ഞുനോക്കണം. എന്നിട്ട് മതി ഈ വെല്ലുവിളിയെല്ലാം.....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.