You are Here : Home / News Plus

ബേക്കലില്‍ ഗാലറി തകര്‍ന്ന് നൂറിലേറെ പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Monday, December 16, 2013 06:13 hrs UTC

ബേക്കലില്‍ ഫുട്ബാള്‍ ഗാലറി തകര്‍ന്നുവീണ് നൂറിലേറെ പേര്‍ക്ക് പരിക്ക്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബേക്കല്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തിലുള്ള സൂപ്പര്‍ സെവന്‍സ് ഫ്ളഡ്ലിറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടന സമയത്തായിരുന്നു അപകടം. ഉദുമ എം.എല്‍.എ കുഞ്ഞിരാമനടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടനവേദിയിലിരിക്കുമ്പോള്‍ പടിഞ്ഞാറുവശത്തെ ഗാലറി തകര്‍ന്നുവീഴുകയായിരുന്നു. ഗാലറിയിലിരുന്നവര്‍ പിറകുവശത്തെ താഴ്ചയിലേക്ക് വീണു. വന്‍തിരക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.