You are Here : Home / News Plus

സി.പി.എമ്മിനെതിരെ രൂക്ഷഭാഷയില്‍ മുകുന്ദന്‍

Text Size  

Story Dated: Saturday, December 14, 2013 10:58 hrs UTC

സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം എന്തുകൊണ്ട് പാഠംപഠിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സന്ധ്യ എന്ന വീട്ടമ്മയില്‍നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ പാഠംപഠിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്ക് നേരെ ചൂലുകള്‍ പാഞ്ഞുവരും.പ്രാകൃതമായ സമരരീതികള്‍ സി.പി.എം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സി.പി.എമ്മിനെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ ഞാന്‍ കണ്ടുവെന്നും മുകുന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.