You are Here : Home / News Plus

കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദം

Text Size  

Story Dated: Saturday, December 07, 2013 09:53 hrs UTC

 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം. മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന് കാരണം. മലയാള സിനിമ 85 വര്‍ഷം പിന്നിടുന്ന സമയത്ത് മേളയില്‍ 75 വര്‍ഷം ആഘോഷിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രസ്താവന തിരുത്തിയില്ളെങ്കില്‍ തന്‍്റെ സിനിമയായ സെല്ലുലോയ്ഡ് മേളയില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി. പ്രശ്നം ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വര്‍ഷം സംബന്ധിച്ച പിഴവ് തിരുത്തുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഇതൊരു ക്ളറിക്കല്‍ മിസ്റ്റേക്ക് മാത്രമാണെന്നാണ് പ്രിയദര്‍ശന്‍്റെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.