ദിവസങ്ങള്‍ക്ക് ശേഷം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരക്കത്തിലേക്ക് ചുരുങ്ങി. ജില്ലയിലെ നാല് പേരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയത്. മൂന്ന് പേര് രോഗമുക്തി നേടി.
വിദേശത്തു നിന്നും എത്തിയ രണ്ട് പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ സമ്ബര്‍ക്കം വഴി വൈറസ് ബാധിച്ച ഒരാളുടെ ഫലവും പോസിറ്റീവ് ആയിട്ടുണ്ട്.
കുവൈത്തില്‍ നിന്നും എത്തിയ അകത്തേത്തറ സ്വദേശി(34 പുരുഷന്), യുഎഇയില്‍ നിന്നും വന്ന കണ്ണമ്ബ്ര സ്വദേശി (36 പുരുഷന്) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കാരാക്കുറുശ്ശി സ്വദേശി (57 പുരുഷന്)യും ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കഴിഞ്ഞദിവസം (ജൂണ്‍ 27) രോഗം സ്ഥിരീകരിച്ചിരുന്നു.
15 വയസ്സുള്ള പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടിക്കാണ് സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ജൂണ്‍ ഒമ്ബതിനും,രണ്ട് സഹോദരങ്ങള്‍ക്ക് ജൂണ്‍ 15 നും കോയമ്ബത്തൂരില്‍ നിന്നും വന്ന പിതാവിന് ജൂണ്‍ 16 നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ന് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 261 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
Comments