You are Here : Home / News Plus

വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യുഎസ്

Text Size  

Story Dated: Sunday, June 02, 2019 09:14 hrs UTC

വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യുഎസ്. യുഎസിലേക്കുള്ള വിസ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ അഞ്ചുവര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് അമേരിക്കയുടെ പുതിയ നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ ഇമെയില്‍ അഡ്രസ്സും ഫോണ്‍ നമ്ബരും ഉള്‍പ്പെടെയുള്ളവയും വിസ ലഭിക്കുവാന്‍ വേണ്ടി നല്‍കണമെന്ന് യുഎസ് അറിയിച്ചു.

വര്‍ഷംതോറും14.7 മില്ല്യണ്‍ ആളുകളെയാണ് പുതിയ നിയമം ബാധിക്കുക. നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കും നിയമത്തില്‍ ഇളവുണ്ട്. ഇതോടെ പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കും ജോലിതേടിയും യുഎസിലേക്ക് പോകുന്നവരെ പുതിയ നിയമം ബാധിക്കും.

യു എസ് പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കാനും അനധികൃത കടന്നുകയറ്റങ്ങള്‍‌ ഒഴിവാക്കാനുമാണ് വിസ നിയമം കര്‍ശനമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് വിസ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശം മെയ് 23 ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് അംഗീകരിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പുതിയ നിര്‍ദ്ദേശമെന്ന് അമേരിക്ക വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.