You are Here : Home / News Plus

യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ പൊൻ രാധാകൃഷ്ണന്‍റെ അവകാശലംഘനനോട്ടീസ്

Text Size  

Story Dated: Wednesday, December 19, 2018 07:55 hrs UTC

എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. എസ്പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പൊൻ രാധാകൃഷ്ണന് ഉറപ്പ് നൽകി. ശബരിമലയിൽ ദർശനത്തിനെത്തിയതിനിടെ സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലിൽ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിർത്തി അപമാനിച്ചു എന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.