You are Here : Home / News Plus

സ്മാരകം തീവെച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ് വഴക്ക്: ചെന്നിത്തല

Text Size  

Story Dated: Thursday, October 31, 2013 09:24 hrs UTC

കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ തന്നെ ഗ്രൂപ്പ് വഴക്കാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വഴക്കാണ് ഇതിന് കാരണമെന്നും അത് കോണ്‍ഗ്രസ്സിന്റെ തലയില്‍ വെയ്ക്കാന്‍ നോക്കെണ്ടെന്നും ചെന്നിത്തല പറഞ്ഞു.ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് ഇത്തരമൊരു അക്രമസംഭവം നടക്കണമെങ്കില്‍ സിപിഎം വിചാരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഈ പ്രദേശത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ആതീവദുര്‍ബലമാണ്. എന്നാല്‍ ആത്മസംയമനം പാലിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More