You are Here : Home / News Plus

താങ്കള്‍ എന്‍റെ ആരാധനാപാത്രം: ലാലിന് ഋഷിരാജ് സിംഗിന്റെ മറുപടി

Text Size  

Story Dated: Wednesday, October 23, 2013 11:12 hrs UTC

നടന്‍ മോഹന്‍ലാലിന്  ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നന്ദി നിറഞ്ഞ മറുപടി. പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്ലോഗെഴുതിയ  അഭിനന്ദനത്തിനു താന്‍ മാത്രമല്ല അര്‍ഹന്‍, മോട്ടോര്‍ വാഹനവകുപ്പിലെ നിരവധി പേരുടെ സഹായ സഹകരണത്തോടെയാണ് ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചതെന്നും ഋഷിരാജ് പറഞ്ഞു.സര്‍ക്കാര്‍ പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ പേരുടെ പിന്തുണയും സഹായവും തനിക്ക്‌ ലഭിച്ചിട്ടുണ്ട്. ഇവരോടെല്ലാം താന്‍ നന്ദി പറയുന്നു.

മോഹന്‍ലാല്‍ തന്റെ ആരാധനാപാത്രമാണ്.മണിച്ചിത്രത്താഴ് സിനിമ നിരവധി തവണ കണ്ടിട്ടുണ്ട്.  മോഹന്‍ലാലിനെ പോലെ താന്‍ ആരാധിക്കുന്ന ഒരാളുടെ അഭിനന്ദനം നേടാനായതില്‍ തനിക്ക്‌ അഭിമാനമുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. മോഹന്‍ലാലിനെ അടുത്തുകാണാന്‍ അവസരം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More