You are Here : Home / News Plus

മദ്യപിച്ച പോലീസുകാരന്‍റെ തോക്ക് മറ്റൊരാളുടെ ബാഗില്‍

Text Size  

Story Dated: Monday, October 14, 2013 09:19 hrs UTC

മന്ത്രിക്ക് എസ്‌കോര്‍ട്ടായി എത്തി കമ്പനി കൂടി മദ്യപിച്ച പൊലീസുകാരന്റെ ബാഗ് മാറിപ്പോയി. സര്‍വീസ് റിവോള്‍വറടങ്ങിയ ബാഗാണ് ഒപ്പം മദ്യപിച്ചയാളുടെ ബാഗുമായി മാറിപ്പോയത്.പിന്നീട് സഹകുടിയനെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസിനു കിട്ടിയത് തോക്ക്.
കൃഷിമന്ത്രിക്ക് എസ്‌കോര്‍ട്ടായി തിരുവനന്തപുരത്ത് നിന്ന് എത്തിയ എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഘുവിന്റെ തോക്കാണ് കോഴിക്കോട്ടെ വഴിയോര കച്ചവടക്കാരനായ വയനാട് സ്വദേശിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്.മത്തായിയും രഘുവും രാത്രി കോഴിക്കോട്ടെ ഒരു ബാറില്‍ നിന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും അതിന് ശേഷം ബാഗുകള്‍ പരസ്പരം മാറിപ്പോയതാണന്നുമാണ് പോലീസ് പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More