You are Here : Home / News Plus

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Wednesday, September 25, 2013 10:28 hrs UTC

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിരുത്തല്‍ ഹര്‍ജി കൊടുക്കാനും മറ്റ് നടപടികളെക്കുറച്ചും ചര്‍ച്ച ചെയ്യാന്‍ പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്‌ലി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനുമായി കൂടിക്കാഴ്ച നടത്തി.ബഹുഭൂരിപക്ഷം ജനങ്ങളിലും എത്തിച്ചേരും വരെ ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നു കോണ്‍ഗ്രസ്‌ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിയമ വിദഗ്ധരാണ്‌ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടതെന്നും മൊയ്‌ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More