You are Here : Home / News Plus

“വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുത്“:മുരളീധരന്

Text Size  

Story Dated: Tuesday, September 24, 2013 10:26 hrs UTC

മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. കോണ്‍ഗ്രസ് ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ആരും അവകാശവാദം ഉന്നയിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.ഇതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തക്കസമയത്ത് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കത്ത് ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ്സിനെ ഇകഴ്ത്തികാട്ടി ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More