You are Here : Home / News Plus

മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ പീഡിപ്പിക്കുന്നില്ല -മന്ത്രി കെ.ജെ. ജോര്‍ജ്

Text Size  

Story Dated: Sunday, August 10, 2014 03:53 hrs UTC

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ പീഡിപ്പിക്കുന്നില്ളെന്ന് ആഭ്യന്തരന്ത്രി കെ.ജെ. ജോര്‍ജ്. അത്തരത്തില്‍ എന്തെങ്കിലും നടക്കുന്നെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ജാമ്യക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. കോടതി ഉത്തരവിനെ മാനിക്കുന്നതായും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
തന്‍െറ വിഷയത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ബി.ജെ.പി സര്‍ക്കാരുകള്‍ ഒരേ സമീപനമാണെന്ന് സ്വീകരിക്കുന്നതെന്ന് ചികിത്സയില്‍ കഴിയവെ ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കര്‍ണാടക ആഭ്യന്ത്രമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.