You are Here : Home / News Plus

പന്ന്യന്‍ 'പാവ'സെക്രട്ടറിയാണെന്നു വെഞ്ഞാറമൂട് ശശി

Text Size  

Story Dated: Sunday, August 10, 2014 07:21 hrs UTC

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. പന്ന്യന്‍ പാവസെക്രട്ടറിയാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്നു പന്ന്യന്‍ രവീന്ദ്രന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാണ് തന്റെ പേരിലുള്ള ആരോപണം, എന്നാല്‍ വാര്‍ത്തകള്‍ ചോര്‍ന്നത് പന്ന്യന്റെ അറിവോടെയാണ്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ പന്ന്യന്‍ അതിരുകടന്ന താല്പര്യം കാണിച്ചുവെന്നും ശശി ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.